GeneralLatest NewsNEWSTV Shows

അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു: മകന്റെ വിദ്യാരംഭത്തെക്കുറിച്ച്‌ ജിഷിൻ

കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരൻ ജിഷിൻ

കൊച്ചി : കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതിയാണ് കേരളത്തിൽ തുടരുന്നത്. കൂട്ടുകാർക്കൊപ്പം ചിരിച്ചുല്ലസിച്ചു കളിച്ചു  നടക്കേണ്ട കുട്ടിക്കാലത്തിനു പകരം ഒരു മുറിക്കുള്ളിൽ മൊബൈയിലേയ്ക്ക് കണ്ണും നട്ടിരിക്കേണ്ട അവസ്ഥയിലാണ്. ഈ കാലത്ത് തന്റെ മകന്റെ ഓൺലൈൻ വിദ്യാരംഭത്തെക്കുറിച്ചു പറയുകയാണ് നടൻ ജിഷിൻ മോഹൻ.

ജിഷിന്റെ കുറിപ്പ്

വിദ്യാരംഭം!! ❤️ എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓൺലൈൻ ക്ലാസ് ഇന്ന് ആരംഭിച്ചു.. 😊

ഈ തലമുറയുടെ വിധി. സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ🤦‍♂️. ഇത് കാണുമ്പോൾ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓർമ്മ വന്നു.

read also: ഉണ്ണിയൊരു പ്രശ്നക്കാരൻ അല്ല, ഇതൊന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ല : നടൻ ജയകൃഷ്ണൻ

അന്ന് നമ്മുടെ ഗ്രാമത്തിൽ എടേത്ത് നാരാണേട്ടൻ എന്ന് പറയുന്ന തലമുതിർന്ന കാരണവർ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയിൽ എഴുതിക്കാൻ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു😄.

കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരൻ ജിഷിനെ അവർ ഇപ്പോഴും ഓർക്കുന്നു😁. ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

🙏
Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു 😁

shortlink

Related Articles

Post Your Comments


Back to top button