GeneralKollywoodLatest NewsNEWS

വീടിന്റെ ആധാരവും രേഖകളും മടക്കി നല്‍കുന്നില്ല: നിര്‍മ്മാതാവിനെതിരെ പരാതി നല്‍കി നടന്‍ വിശാല്‍

വിശാൽ നായകനായ ഇരുമ്പു തിരൈ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആര്‍.ബി ചൗധരിയുടെ കയ്യിൽ നിന്നും പണം വാങ്ങിയത്

ചെന്നൈ : പണം മുഴുവൻ നൽകിയിട്ടും ഈട് നൽകിയ രേഖകൾ തരാതെ നിർമ്മാതാവ് ഒഴിഞ്ഞു മാറുന്നുവെന്ന പരാതിയുമായി നടന്‍ വിശാല്‍. നിര്‍മാതാവ് ആര്‍.ബി ചൗധരിക്ക് എതിരെയാണ് വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് വിശാല്‍ പരാതി നൽകിയിരിക്കുന്നത്.

വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു. ഇതിനു വിശാൽ സ്വന്തം വീട് ഈടായി നല്‍കിയിരുന്നു. പണം നൽകിയിട്ടു രേഖകൾ തിരികെ ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറുകയാണെന്നും രേഖകള്‍ കാണാനില്ലെന്നു പറഞ്ഞതായും വിശാല്‍ പരാതിയിൽ ആരോപിക്കുന്നു. ടി നഗര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കാണ് താരം പരാതി നൽകിയത്.

read also: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു: മകന്റെ വിദ്യാരംഭത്തെക്കുറിച്ച്‌ ജിഷിൻ

വിശാൽ നായകനായ ഇരുമ്പു തിരൈ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആര്‍.ബി ചൗധരിയുടെ കയ്യിൽ നിന്നും പണം വാങ്ങിയത്. പി.എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം 105 കോടി വേള്‍ഡ് വൈഡ് കലക്ഷന്‍ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button