BollywoodGeneralLatest NewsMovie GossipsNEWS

അക്ഷയ് കുമാറിന്റെ കോടികൾ വിലമതിക്കുന്ന ആഡംബര വീടുകൾ ; കണ്ണുതള്ളി ആരാധകർ

മുംബൈയിലെ ജുഹുവിൽ കടലിന് അഭിമുഖമായി പണികഴിപ്പിച്ച ബംഗ്ലാവിന്റെ വില 80 കോടിയാണ്

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഫോബ്സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ച ഏക ഇന്ത്യൻ സെലിബ്രിറ്റി കൂടിയായിരുന്നു അക്ഷയ്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു സവിശേഷതയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. രാജ്യത്തും പുറത്തുമായി കോടികൾ വിലമതിക്കുന്ന ആഡംബരസൗധങ്ങളെകുറിച്ചാണ് ഇപ്പോൾ വൈറലാകുന്നത്.

എല്ലാ സ്വത്തുക്കളും അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈയിലെ ജുഹുവിൽ കടലിന് അഭിമുഖമായി പണികഴിപ്പിച്ച ഡ്യുപ്ലെക്സിലാണ് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും കുട്ടികളും താമസിക്കുന്നത്. 80 കോടി രൂപയാണ് ഈ ബംഗ്ലാവിന്റെ വില. മുംബൈ, ഗോവ, മൗറീഷ്യസ്, കാനഡ തുടങ്ങിയ വിദേശ രാജ്യത്തും ഇതുപോലെ വിലമതിക്കുന്ന വീടുകൾ ഉണ്ട് താരത്തിന്.

shortlink

Related Articles

Post Your Comments


Back to top button