CinemaGeneralMollywoodNEWS

വിനീതിനെ വച്ച് സിനിമ ചെയ്യാന്‍ പോയ എന്‍റെ മകനോട്‌ വിനീത് പറഞ്ഞത് ഇതാണ്: എസ്എന്‍ സ്വാമി വെളിപ്പെടുത്തുന്നു

ഒരു സംവിധായകന്‍ വഴി ഒരിക്കലും ഒരു നിര്‍മ്മാതാവിനെ എനിക്ക് പരിചയപ്പെടെണ്ടി വന്നിട്ടില്ല

മലയാള സിനിമയില്‍ ക്രൈം ത്രില്ലറുകള്‍ കയ്യടക്കത്തോടെ എഴുതി കയ്യടി നേടിയ തിരക്കഥാകൃത്താണ് എസ്എന്‍ സ്വാമി. സിബിഐ ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് സിനിമകള്‍ എഴുതി ചേര്‍ത്ത എസ്എന്‍ സ്വാമിയുടെ തിരക്കഥ അന്നത്തെ എല്ലാ സംവിധായകരും മോഹിച്ചിരുന്നു . ജോഷിയും കെ മധുവും സാജനും ഉള്‍പ്പടെ മലയാളത്തിലെ ഹിറ്റ് മേക്കേഴ്സ് എസ്എന്‍ സ്വാമിയുടെ തിരക്കഥ അതിമനോഹരമായി അവതരിപ്പിച്ചു ബോക്സോഫീസ് ഹിറ്റുണ്ടാക്കിയിട്ടുണ്ട്. ഇന്നും തന്റെ തിരക്കഥയ്ക്ക് ഏറെ ഡിമാന്റ് ആണെന്ന് രസകരമായ ഒരു അനുഭവം പങ്കുവച്ചു കൊണ്ടു എസ്എന്‍ സ്വാമി പറയുന്നു. തന്റെ മകന്‍ സിനിമ ചെയ്യാന്‍ നടക്കുകയാണെന്നും അവന്‍ സിനിമാ കഥ പറയുന്ന എല്ലാവരും തന്റെ കഥ വാങ്ങി വരാനാണ് പറയുന്നതെന്നും ഒരു സ്വകാര്യ ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ എസ്എന്‍ സ്വാമി പറയുന്നു.

‘ഞാന്‍ ഒരിക്കലും സിനിമ ചെയ്യാന്‍ ഒരു സംവിധായകനെയും തേടി പോയിട്ടില്ല. എനിക്ക് എപ്പോഴും നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നു. ഒരു സംവിധായകന്‍ വഴി ഒരിക്കലും ഒരു നിര്‍മ്മാതാവിനെ എനിക്ക് പരിചയപ്പെടെണ്ടി വന്നിട്ടില്ല. ഇപ്പോള്‍ എന്റെ മകന്‍ സിനിമ ചെയ്യാന്‍ നടക്കുമ്പോഴും അവനോടു പറയുന്നത് എന്റെ തിരക്കഥ വാങ്ങി വരാനാണ്. അവന്‍ വിനീത് ശ്രീനിവാസനോട് കഥ പറയാന്‍ പോയപ്പോള്‍ വിനീത് ആദ്യം ചോദിച്ചത് അച്ഛന്‍ ഈ കഥ വായിച്ചോ എന്നാണ് നീ പോയി അച്ഛന്റെ ഒരു തിരക്കഥ വാങ്ങി വാ നമുക്ക് സിനിമ ചെയ്യാമെന്നാണ് വിനീത് പറഞ്ഞത്’. എസ്എന്‍ സ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button