BollywoodCinemaLatest NewsNEWSTollywood

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രശ്മിക

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന 'മിഷൻ മജ്നു' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം

ഗീതാ ഗോവിന്ദം, ഡിയര്‍ കേമ്രേഡ് എന്നീ ചിത്രങ്ങളിൻ വിജയ് ദേവരകൊണ്ടയുടെ നായികയായെത്തി പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് രശ്‌മിക. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരാണ് രെശ്മിക്ക് ഉള്ളത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ രശ്മി ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന ‘മിഷൻ മജ്നു’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം. ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ളതാണ്. പാക്കിസ്ഥാനിലെ ഒരു ഒപ്പറേഷന്‍റെ കഥയാണ് ചിത്രത്തിന്‍റേതാണെന്നാണ് സൂചന. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിവ രശ്മികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button