Latest NewsMovie Gossips

‘ഇത്തരം മെസേജുകൾ നിങ്ങളുടെ വാട്സാപ്പിൽ കിട്ടിയാൽ ആരും ലിങ്ക് ഓപ്പൺ ചെയ്യരുത്’

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടനാണ് സ്റ്റെബിൻ. സ്റ്റെബിനെ ആരാധകർ അറിയുന്നത് ആനന്ദ് എന്ന പേരിലാണ്. ചെമ്പരത്തി സീരിയൽ നായകൻ ആനന്ദ് ആയി എത്തുന്ന സ്റ്റെബിൻ ജേക്കബ് ആരാധകർക്ക് ഉപകാരപ്രദമായ ഒരു വിവരം പങ്കുവെയ്ക്കുകയാണ്.

സ്റ്റെബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ:

ശ്രദ്ധയ്ക്ക്‌, ഇത്തരം മെസേജുകൾ നിങ്ങളുടെ വാട്സാപ്പിലോ മെസെഞ്ചറിലോ കിട്ടിയാൽ ദയവുചെയ്ത്‌, ആരും ലിങ്കിലും മറ്റും ക്ലിക്‌ ചെയ്ത്‌ വഞ്ചിതരാകരുത്‌… ഒരുപക്ഷേ നിങ്ങളുടെ മൊബൈൽ ഫോൺ, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയവ ഹാക്ക്‌ ചെയ്യപ്പെടാനും പണം നഷ്ടമാകാനും സാധ്യതയുണ്ട്‌…

വീട്ടിലിരുന്ന് മിനിട്ടുകൾക്കുള്ളിൽ ആയിരങ്ങൾ സമ്പാദിക്കാം എന്നുള്ള മോഹനവാഗ്‌ദാനങ്ങളിൽ വീഴാതിരിക്കുക, അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകൾ, ലിങ്കുകൾ എന്നിവ അവഗണിക്കുക.എന്നാണ് സ്റ്റെബിൻ പോസ്റ്റിലൂടെ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button