BollywoodCinemaLatest NewsWOODs

സാം ബഹാദൂർ മികച്ച സിനിമ, വിക്കി കൗശൽ ചിത്രത്തിന് ആശംസകൾ അർപ്പിച്ച് ആനന്ദ് മഹീന്ദ്ര

ഫീൽഡ് മാർഷലായ സാം മനേക് ഷാ ആയാണ് വിക്കി വേഷമിട്ടത്

വിക്കി കൗശൽ ചിത്രത്തെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര. താരത്തിന്റെ സാം ബഹദൂർ എന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററിൽ എത്തിയിരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

ചിത്രത്തിൽ ഇന്ത്യയിലെ ആദ്യ കരസേന ഫീൽഡ് മാർഷലായ സാം മനേക് ഷാ ആയാണ് വിക്കി വേഷമിട്ടത്. അതിമനോഹരമായി സിനിമയെടുത്ത അണിയറ പ്രവർത്തകർത്തകരെയും അഭിനന്ദിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

ഒരു രാജ്യം അവരുടെ നായകന്മാരുടെ കഥ പറയുന്ന സിനിമകൾ മനോഹരമാണ്. പ്രത്യേകിച്ച് സൈന്യത്തെയും അവരുടെ ധീര പ്രവൃത്തികളെയും, അത് ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. ഇത് ജനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തി കൂടുതൽ ധീരന്മാരെയും, നായകന്മാരെയും രാജ്യത്തിന് സമ്മാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button