GeneralLatest NewsMollywoodNEWS

കോവിഡിനു പിന്നാലെ ഗിലന്‍ ബാരി സിന്‍ഡ്രോമും; യുവതിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

ഡിസംബര്‍ 16 ന്  കോവിഡ് പോസറ്റീവായ ഹരിപ്രദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

സിനിമാ മേഖലയിൽ നിന്നും വീണ്ടുമൊരു വേർപാട് കൂടി. കോവിഡ് ബാധിച്ച്‌ ​ഗുരുതരാലവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളത്തിലെ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു.

ഡിസംബര്‍ 16 ന്  കോവിഡ് പോസറ്റീവായ ഹരിപ്രദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും ബാധിച്ചതിനാൽ ആരോഗ്യസ്ഥിതി മോശമായി. കഴിഞ്ഞദിവസം രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു

shortlink

Related Articles

Post Your Comments


Back to top button