GeneralLatest NewsNEWSTV Shows

ഇക്കഴിഞ്ഞ ദിവസം അവന്റെ നമ്പറിൽ നിന്ന് എനിക്കൊരു കോൾ വന്നു; ആ ഭാഗ്യംകെട്ട ദിവസത്തേക്കുറിച്ചു സാജൻ സൂര്യ

2020ൽ തന്റെ ഏറ്റവും വലിയ നഷ്ടമാണ് ശബരിയുടെ വിയോഗം

നടൻ ശബരി നാഥിന്റെ അപ്രതീക്ഷിത വിയോഗ വേദനയിൽ നിന്നും സഹതാരങ്ങൾ ഇതുവരെയും മുക്തരായിട്ടില്ല. സെപ്റ്റംബറിൽ ഹൃദയാഘാതം മൂലമാണ് ശബരിയുടെ വിയോഗം. രണ്ടു ശരീരവും ഒരു മനസുമായി കഴിഞ്ഞവരാണ് ശബരിയും നടൻ സാജൻ സൂര്യയും. ശബരിയെക്കുറിച്ചു ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ താരം വാക്കുകൾ \ശ്രദ്ധ നേടുന്നു.

“അവൻ പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഓരോ തവണ ഫോൺ എടുക്കുമ്പോഴും അവന്റെ ഒരു വിളിക്കായി ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം അവന്റെ നമ്പറിൽ നിന്ന് എനിക്കൊരു കോൾ വന്നു . എനിക്കറിയാമായിരുന്നു അത് അവന്റെ മകൾ ആണെന്ന്, പക്ഷേ, എങ്കിലും ഒരു നിമിഷത്തേക്ക് ഞാൻ സംശയിച്ചുപോയി, ഞാൻ സെപ്റ്റംബർ 17 നു മുൻപാണോ എന്ന്.ഇപ്പോഴും എന്റെ ഫോണിലെ ഫേവറൈറ് ലിസ്റ്റിൽ ശബരിയുടെ നമ്പർ ഉണ്ട്. എന്റെ ഭാര്യയുടെ നമ്പർ പോലും എനിക്ക് കാണാപ്പാഠമാറിയില്ല, പക്ഷെ അവന്റെ നമ്പർ എനിക്ക് മനഃപാഠമാണ്. അവൻ എങ്ങും പോയിട്ടില്ല,”.ജീവിതത്തിൽ താൻ ഒട്ടനേകം മരണങ്ങൾക്കു സാക്ഷിയായിട്ടുണ്ടെങ്കിലും, ശബരിയുടെ മരണത്തോളം ഒന്നും തന്നെ തകർത്തിട്ടില്ല എന്ന് സാജൻ പറഞ്ഞു.

read also:ഒളിച്ചോടാനും പട്ടിണി കിടക്കാനുമൊന്നും പ്ലാനില്ല!! വീട്ടുകാർ പ്രണയം അംഗീകരിച്ചതിനെക്കുറിച്ച് എലീന പടിക്കല്‍

2020ൽ തന്റെ ഏറ്റവും വലിയ നഷ്ടമാണ് ശബരിയുടെ വിയോഗം. ദൈവം മുന്നിലെത്തി തനിക്കൊരു വരം തരാമെന്നു പറഞ്ഞാൽ, ഒരു ടൈം മിഷീനിൽ സെപ്റ്റംബർ 17 വൈകുന്നേരത്തേക്ക് തിരിച്ചുപോയി, തന്റെ സുഹൃത്തിനെ രക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാനുള്ള വരം ചോദിക്കുമെന്നും സാജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button