GeneralLatest NewsMollywoodNEWS

“മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു” കനി അന്നു കണ്ട സ്വപ്നം

''മരിച്ചെന്നാണോ സ്വപ്നം കണ്ടത്'' എന്നായിരുന്നു അനിലിന്റെ ചോദ്യം.

ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സുഹൃത്തുക്കൾ. അദ്ദേഹവുമായുള്ള ഓര്‍മകള്‍ നിരവധി പേരാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇപ്പോള്‍ ആരാധകരെ അമ്ബരപ്പിക്കുന്നത് നടി കനി കുസൃതിയുടെ പോസ്റ്റാണ്.

അനിലുമായുള്ള മെസേജിന്റെ സ്ക്രീന്‍ഷോട്ടാണ് കനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അനിലേട്ടന്‍ മരിക്കുന്നതായി താന്‍ സ്വപ്നം കണ്ടുവെന്ന് 2018 ഫെബ്രുവരി 13നു മെസേജിലൂടെ അനിലിനെ അറിയിക്കുകയാണ് കനി. ”ചേട്ടന് ഓകെ അല്ലെ ഞാന്‍ ഇന്നലെ സ്വപ്നം കണ്ട്” എന്നാണ് കനി പറയുന്നത്. ”മരിച്ചെന്നാണോ സ്വപ്നം കണ്ടത്” എന്നായിരുന്നു അനിലിന്റെ ചോദ്യം. അതിനൊപ്പം താന്‍ ഓകെയാണെന്നും വ്യക്തമാക്കുന്നുണ്ട്. മരിച്ചെന്ന് കണ്ടെന്നും കരഞ്ഞു എഴുന്നേറ്റെന്നുമാണ് കനി മറുപടിയായി കുറിക്കുന്നത്.

2018 ഫെബ്രുവരി 13നാണ് ഇരുവരും നടത്തിയ സംഭാഷണമാണ് ഇത്. അനില്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് “മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു” എന്ന അടിക്കുറിപ്പുമായി പോസ്റ്റ് ചെയ്തിരുന്നു. മരണവാര്‍ത്ത വന്നതിന് പിന്നാലെ കനിയും ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്.

Aniletta…

Posted by Kani Kusruti on Friday, December 25, 2020

Related Articles

Post Your Comments


Back to top button