CinemaGeneralIndian CinemaLatest NewsMollywood

പണ്ടൊക്കെ സിനിമാക്കാരുമായി എന്തെങ്കിലും കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം എത്തുന്ന ഒരു സ്ഥലമായിരുന്നു സിനിമ: കനി കുസൃതി

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കനി കുസൃതി. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ താരം തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോളിതാ, വണ്ടർവാൾ മീഡിയക്കായി സിത്താര കൃഷ്ണകുമാർ നടത്തിയ അഭിമുഖത്തിൽ കനി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് എന്ന് തോന്നിയിട്ടില്ലെന്നാണ് കനി കുസൃതി പറയുന്നത്.

കനി കുസൃതിയുടെ വാക്കുകൾ:

കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇവിടെ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഇതിന്റെ മാനദണ്ഡമെന്താണ്. ടാലന്റും ഹാർഡ്‌വർക്കും മാത്രമാണോ മാനദണ്ഡം. അത് തെറ്റോ ശരിയോ എന്നല്ല ഞാൻ പറയുന്നത്. വർക്ക് ഷോപ്പുകളിലും നാടകശാലകളിലും ഒരുപാട് കഴിവും പൊട്ടൻഷ്യലുമുള്ള ആർട്ടിസ്റ്റുകളെ കണ്ടിട്ടുണ്ട്. അവരിൽ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്.

വിക്രമിൽ വളരെ ചെറിയ റോളിൽ എത്തിയതിന്റെ കാരണം ഇതാണ്: ഹരീഷ് പേരടി

ഇന്ന ആളുകൾ അഭിനയിച്ചാലേ കൊമേഴ്ഷ്യൽ ഹിറ്റാവൂ എന്നതൊക്കെ എനിക്ക് അറിയാം. ഇപ്പോൾ കുറച്ച് ഓപ്പൺ ആയിട്ടുണ്ട്. ഓഡിഷൻസ് നടക്കുന്നുണ്ട്. പുതിയ ആളുകൾ വരുന്നുണ്ട്. പണ്ടൊക്കെ സിനിമാക്കാരുമായി എന്തെങ്കിലും കണക്ഷൻ ഉണ്ടെങ്കിൽ മാത്രം എത്തുന്ന ഒരു സ്ഥലമായിരുന്നു സിനിമ. ആ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. പ്രശസ്തരായ അഭിനേതാക്കൾ ഓഡിഷൻ ചെയ്യാറില്ലല്ലോ. അതിനോട് വ്യക്തിപരമായി അഭിപ്രായവ്യത്യാസമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button