GeneralLatest NewsMollywoodNEWS

ഈ ക്രിസ്തുമസ് ദിനം തകര്‍ത്തു കളഞ്ഞല്ലോടാ; വേദനയോടെ കിഷോര്‍ സത്യ

എങ്ങനെ ഇത് ഞാന്‍ വിശ്വസിക്കണമെടാ, നൊമ്ബരങ്ങളും ദുരന്തങ്ങളും മാത്രമേ ഈ വര്‍ഷത്തിന് തരാനുള്ളോ

മലയാളത്തിന്റെ പ്രിയനടൻ അനില്‍ നെടുമങ്ങാടിന്‍റെ വിയോഗ വേദനയിലാണ് ആരാധകരും സിനിമാ ലോകവും. .ജോജു ജോര്‍ജ് നായകനായെത്തുന്ന പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ഇടവേളയില്‍ മലങ്കര ഡാമിലേക്കെത്തിയ അനില്‍ നെടുമങ്ങാട് ഒഴുക്കില്‍പ്പെടുകയായിരുന്നു. അനില്‍ പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്ത് കിഷോര്‍ സത്യ.

ഫേസ്ബുക്ക് കുറിപ്പ്

ഡാ, എങ്ങനെ ഇത് ഞാന്‍ വിശ്വസിക്കണമെടാ, നൊമ്ബരങ്ങളും ദുരന്തങ്ങളും മാത്രമേ ഈ വര്‍ഷത്തിന് തരാനുള്ളോ, അയ്യപ്പനും കോശിയും നിനക്ക് നല്‍കിയ ഊര്‍ജം കൊറോണ പ്രതിസന്ധിയില്‍ തടസപ്പെട്ട വിഷമം ഞാനും സംവിധായകന്‍ അന്‍സാര്‍ ഖാനും തമ്മില്‍ ഈയിടെ സംസാരിച്ചിരുന്നു.

കഴിഞ്ഞ മാസം ഷൂട്ട്‌ ബ്രേക്കില്‍ വീട്ടില്‍ വന്നപ്പോള്‍ ഏറെക്കാലത്തിനു ശേഷമാണ് ഞാന്‍ നിന്നെ വിളിച്ചത്. രാവിലേ 11 മണിക്ക് വിളിച്ച്‌ ഉറക്കമുണര്‍ത്തിയെങ്കിലും നീ അനിഷ്ടം കാട്ടാതെ സംസാരിച്ചു. ഏറെ വൈകിയെങ്കിലും നിനക്ക് സിനിമയില്‍ സ്വന്തം ഒരിടം കണ്ടെത്താന്‍ ആയതിന്റെ സന്തോഷവും പങ്കുവെച്ചു.

നിന്റെ ആദ്യ സിനിമ തസ്‌കര വീരന്‍ ആയിരുന്നു എന്നെനിക്കു തോന്നുന്നു. എന്റെ രണ്ടാമത്തെയും. നിന്റെ ആ രംഗത്തില്‍ ഒപ്പം ഞാനും അഭിനയിച്ചു. അതില്‍ ഉപരി കൈരളിയിലെ നിന്റെ പ്രോഗ്രാമിന്റെ കട്ട ഫാന്‍ ആയിരുന്നു ഞാന്‍. ആക്കാലത്തു നമ്മള്‍ പലവട്ടം കണ്ടു പിന്നെ കാലത്തിന്റെ വഴികളില്‍ നമ്മള്‍ സ്വന്തം പാതകള്‍ കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷെ ഇന്ന് ഈ ക്രിസ്തുമസ് ദിനം തകര്‍ത്തു കളഞ്ഞല്ലോടാ. ഇനി എന്ത് പറയാൻ …

shortlink

Related Articles

Post Your Comments


Back to top button