GeneralLatest NewsMollywoodNEWS

രണ്ടുപേരും അവിടെ ഇരുന്ന് ഒരുമിച്ച്‌ ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പൃഥ്വിരാജ്

ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്..

കഴിഞ്ഞ ദിവസം സിനിമാ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു നടന്‍ അനില്‍ നെടുമങ്ങാടിന്റെ മുങ്ങി മരണം. ഒരു നടൻ എന്ന നിലയിൽ അനിലിന്റെ ജീവിതത്തിലെ വഴിത്തിരിവായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിന് നല്‍കിയ സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേര്‍പാട് എന്നത് മറ്റൊരു യാദൃച്ഛികത. സച്ചിയ്ക്ക് പിന്നാലെ മാസങ്ങളുടെ വ്യത്യാസത്തിൽ അനിലും വിട്ടു പിരിഞ്ഞതിന്റെ വേദനയിലാണ് നടൻ പൃഥ്വിരാജ്.

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും ഓര്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ്.

“ജന്മദിനാശംസകള്‍ സഹോദരാ. ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി,” എന്നാണ് പൃഥ്വി കുറിച്ചത്.

https://www.instagram.com/p/CJOotDDgyXA/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button