BollywoodGeneralLatest NewsNEWS

പച്ച കുർത്തയിൽ തിളങ്ങി കരീന; സോഷ്യൽ മീഡിയയിൽ വൈറലായി താര കുടുംബത്തിന്റെ ചിത്രം

കുടുംബവുമൊത്തുള്ള ക്രിസ്മസ് ആഘോഷത്തിന് പച്ച നിറത്തിലുള്ള കുര്‍ത്തയാണ് കരീന ധരിച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും. രണ്ടാമതും അമ്മയാകാൻ പോകുന്ന കരീനയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.വീണ്ടും മാതാപിതാക്കളാകാൻ പോകുന്നുവെന്നും മകൻ തൈമൂറിന് ഒരു കൂട്ടു വരികയാണെന്നും സമൂഹമാധ്യമത്തിലൂടെയാണ് കരീന പങ്കുവച്ചത്. ഇപ്പോഴിതാ കരീനയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ഗർഭകാലത്തും ഫാഷൻ ശ്രദ്ധിക്കുന്ന ആളുകൂടിയാണ് കരീന. താരത്തിന്റെ വസ്ത്രങ്ങളും അതിന്റെ വിളയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ കരീന ക്രിസ്മസ് ദിനത്തിൽ ധരിച്ച വസ്ത്രമാണ് വൈറലാകുന്നത്. കുടുംബവുമൊത്തുള്ള ക്രിസ്മസ് ആഘോഷത്തിന് പച്ച നിറത്തിലുള്ള കുര്‍ത്തയാണ് കരീന ധരിച്ചത്. മസാബ ഗുപ്തയാണ് ഈ കുര്‍ത്ത ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗോര്‍ഡ് നിറത്തിലുള്ള പ്രിന്‍റുകളാണ് കുര്‍ത്തയുടെ പ്രത്യേകത.8,999 രൂപയാണ് കരീനയുടെ വസ്ത്രത്തിന്‍റെ വില.

shortlink

Related Articles

Post Your Comments


Back to top button