GeneralLatest NewsNEWSTV Shows

സീരിയല്‍ നടന്‍ രാഹുല്‍ രവി വിവാഹിതനായി; വൈറലായി ഫോട്ടോകള്‍

താരത്തിന്റെ വധു ലക്ഷ്മി എം ബി എ കാരിയാണ്.

പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചു മലയാള ടെലിവിഷന്‍ രംഗത്ത് ആരാധകരെ സ്വന്തമാക്കിയ യുവ നടൻ രാഹുല്‍ രവി വിവാഹിതനായി. കൊച്ചി സ്വദേശിയായ ലക്ഷ്മി എസ് നായര്‍ ആണ് രാഹുലിന്റെ ജീവന്റെ പങ്കാളി.

താരത്തിന്റെ വധു ലക്ഷ്മി എം ബി എ കാരിയാണ്. രാഹുലിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

വിവാഹ വാര്‍ത്ത അറിയിച്ച്‌ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചവാക്കുകൾ ശ്രദ്ധനേടിയിരുന്നു. ‘ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി.

അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി’.മുൻപ് ലക്ഷ്മിയുടെ ചിത്രത്തിനൊപ്പം താരം പങ്കുവച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button