BollywoodCinemaLatest NewsMovie GossipsNEWS

ലോക്ഡൗണിലും പ്രതിഫലം കൂട്ടി അക്ഷയ് കുമാർ ; പുതിയ സിനിമയ്ക്ക് വാങ്ങുന്നത് 135 കോടി

പുതിയ സിനിമയ്ക്ക് വേണ്ടിയാണ് അക്ഷയ് 135 കോടി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്

ഇന്ത്യന്‍ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം അക്ഷയ് കുമാറാണ്. താരത്തിന്റെ പ്രതിഫലം വാർത്തകളിൽ ഇടംനേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമക്ക് വേണ്ടി വീണ്ടും പ്രതിഫലം കൂട്ടിയിരിക്കുകയാണ് അക്ഷയ് കുമാർ. ഒരു സിനിമയ്ക്ക് വേണ്ടി 100 മുതല്‍ 135 കോടി വരെ വാങ്ങുന്നുവെന്ന് ബോളിവുഡ് ഹംഗാമ പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്ഷയ് കുമാറിന്റെ പ്രശസ്തിയും ബോക്‌സോഫീസില്‍ വലിയ വിജയം നേടുന്ന നടനായത് കൊണ്ടും നിര്‍മാതാക്കള്‍ ഇതിന് തയ്യാറാവുന്നതായിട്ടാണ് പറയുന്നത്. ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള മാസങ്ങളില്‍ 99 കോടിയില്‍ നിന്നും 108 കോടിയിലേക്ക് അക്ഷയ് തന്റെ വരുമാനം വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നീട് അത് 117 കോടിയിലാക്കി. 2022 ല്‍ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് അക്ഷയ് 135 കോടി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button