GeneralLatest NewsMollywoodNEWS

ഭാവിയിലെ ഒരു സൂപ്പ൪ താരത്തെ നമുക്ക് അദ്ദേഹത്തിൽ കാണാനാകും; ക്രിക്കറ്റ് നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

ബാറ്റിങ്ങില് ആസ്ത്രേല്യ ബഹുദൂരം പുറകോട്ട് പോയ് എന്നതാണ് സത്യം.

സോഷ്യൽ മീഡിയയിൽ സജീവമാണ് മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. സമകാലിക വിഷയത്തിൽ തന്റേതായ അഭിപ്രായം തുറന്നു പറയുന്ന താരം ഇപ്പോൾ ആസ്ത്രേല്യയെ 8 വിക്കറ്റിന് തക൪ത്ത് ഇന്ത്യ ടെസ്റ്റില് (1-1) ഒപ്പത്തിന് ഒപ്പം എത്തിയതിനെ അഭിനന്ദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയ പോസ്റ്റ്

പണ്ഡിറ്റിന്ടെ ക്രിക്കറ്റ് നിരീക്ഷണം
ആസ്ത്രേല്യയെ 8 വിക്കറ്റിന് തക൪ത്ത് ഇന്ത്യ ടെസ്റ്റില് (1-1) ഒപ്പത്തിന് ഒപ്പം എത്തിയല്ലോ.
കോലി ജി ഭാര്യയുടെ പ്രസവവുമായ് ബന്ധപ്പെട്ട് തിരിച്ചു പോയതോടെ ഇന്ത്യ൯ ടീം ദു൪ഭലമായ് എന്നു ചിന്തിച്ചിടത്താണ് ആജിങ്ക്യ രഹാനെ ജി പുഷ്പം പോലെ സെഞ്ച്വറി നേടി മുന്നില് നിന്നും നയിച്ച് ഇന്ത്യയെ ജയിപ്പിച്ചത്. ഇന്ത്യ കഴിഞ്ഞ ടെസ്റ്റില് 36 റണ്ണിന് നാണം കെട്ട് all out ആവുകയും Muhammed Shami ji, Rohith Sharma ji, ഇഷാന്ത് ശ൪മ്മ ജി പോലെ super stars ഒന്നുമില്ലാത്ത, ഒരു യുവ നിരയെ മാത്രം മുമ്പില് വെച്ചാണ് ജയിപ്പിച്ചത് എന്നും ഓ൪ക്കണം.
Ajinkya Rahane ji ഇതിന് മുമ്പ് തന്നെ ക്യാപ്ടനാക്കിയ എല്ലാമത്സരങ്ങളിലും (മുമ്പും ആസ്ത്രേല്യയെ തക൪ത്തിരുന്നു.)എല്ലാ കളിയും ജയിപ്പിച്ചിട്ടുണ്ട് . ഈ മത്സര വിജയം ശുഭ്മാ൯ Gill ji എന്ന പുതുമുഖ batsman നും നി൪ണ്ണായകമായ്. ഭാവിയിലെ ഒരു സൂപ്പ൪ താരത്തെ നമ്മുക്ക് അദ്ദേഹത്തില് കാണാനാകും.
കൂടെ ആദ്യ ഇന്നിംഗ്സില് ക്യാപ്ടന് വലിയ പിന്തുണ നല്കിയ Raveedra Jadeja ji, ബൗളിംങ്ങില് മികവ് പുല൪ത്തിയ അശ്വി൯ ജി, പുതുമുഖം സിറാജ് ജി, ബും ബും ബുംറാ ജി എല്ലാവരും വിജയത്തില് സംഭാവന നല്കി. പന്ത് ജി ചെറുതെങ്കിലും ഒരു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സീനിയറായ പൂജാര ജി അടുത്ത മത്സരങ്ങളില് എങ്കിലും ഫോം കണ്ടെത്തും എന്ന് കരുതുന്നു.
മറുവശത്ത് ഫിഞ്ച് ജി, David Warner ji ഇല്ലാതായതോടെ, Steve Smith form out ആയതോടെ ബാറ്റിങ്ങില് ആസ്ത്രേല്യ ബഹുദൂരം പുറകോട്ട് പോയ് എന്നതാണ് സത്യം. ഏതെങ്കിലും ഒരാള് വലിയ ഇന്നിംഗ്സ് കളിച്ചാലെ ഇനിയുള്ള മത്സരങ്ങളില് തിരിച്ചു വരാനാകൂ..
All the best Rahane ji
All the best Team India
By Santhosh Pandit (പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments


Back to top button