GeneralLatest NewsMollywoodNEWS

ട്രാന്‍സ്‌ജെന്റര്‍ സജ്‌നയ്ക്ക് പുതു ജീവിതം; ‘സജ്‌നാസ് കിച്ചന്‍’ ഉദ്ഘാടനത്തിനു ജയസൂര്യയും

നടന്‍ ജയസൂര്യയും സജ്‌നയുടെ മാതാവ് ജമീലയും ചേര്‍ന്നു ജനുവരി രണ്ടിന് ഉത്‌ഘാടനം നിർവഹിക്കും.

ലോക്ഡൗണ്‍ കാലത്ത് വഴിയരികിൽ ബിരിയാണി വില്പനനടത്തിയപ്പോൾ ആക്രമണം നേരിടേണ്ടിവന്ന ട്രാന്‍സ്‌ജെന്റര്‍ സജ്‌നയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം. സജ്‌നയുടെ സ്വന്തം ഹോട്ടലെന്ന ആഗ്രഹം എറണാകുളം ആലുവ-പറവൂര്‍ റോഡില്‍ മാളികംപീടികയിലുള്ള സജ്‌നാസ് കിച്ചന്‍ എന്ന ഹോട്ടലൂടെ യാഥാർഥ്യമാകുകയാണ്. ജനുവരി രണ്ടിന് ഉത്‌ഘാടനം ഹോട്ടലിനായി പണം നല്‍കിയ നടന്‍ ജയസൂര്യയും സജ്‌നയുടെ മാതാവ് ജമീലയും ചേര്‍ന്നു നിർവഹിക്കും.

ഒക്ടോബറില്‍ തൃപ്പൂണിത്തുറയിലെ റോഡരികില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ ചിലര്‍ സജ്‌നയെയും സംഘത്തെയും തടസ്സപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന ലോകത്തോട് പങ്കുവച്ചിരുന്നു. അന്ന് ജയസൂര്യ നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button