GeneralKollywoodLatest NewsNEWS

രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ചു സഹോദരന്‍

അദ്ദേഹം പാര്‍ട്ടി രൂപീകരിക്കും എന്നാണ് തങ്ങളും വിശ്വസിച്ചിരുന്നത്.

തമിഴകത്ത് പുതു ചലനങ്ങൾ സൃഷ്ടിക്കാൻ തെന്നിന്ത്യൻ താരം രജനികാന്ത് രാഷ്ട്രീയത്തിലൈക്ക് എത്തുന്നുവെന്ന പ്രഖ്യാപനം ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ് രജനികാന്ത്. അദ്ദേഹത്തെ പിന്തുണച്ച്‌ സഹോദരന്‍ ആര്‍. സത്യനാരായണന്‍ റാവു രംഗത്ത്.

ഇത് തന്റെ സഹോദരന്റെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മനസ് മാറ്റാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും സത്യനാരായണന്‍ റാവു പ്രതികരിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയത്.

read also:സാരിയിൽ കിടിലൻ ലുക്കിൽ നമിത പ്രമോദ് ; ചിത്രങ്ങൾ കാണാം

”അദ്ദേഹം പാര്‍ട്ടി രൂപീകരിക്കും എന്നാണ് തങ്ങളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ പിന്നോട്ട് പോയി. അദ്ദേഹം എന്ത് തീരുമാനം എടുത്താലും അത് പൂര്‍ണമായും ശരിയായിരിക്കും” എന്നാണ് സത്യനാരായണന്‍ റാവു പ്രതികരിച്ചു.

വാക്ക് പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം പിന്മാറുന്നുവെന്നും ട്വിറ്ററില്‍ കുറിച്ച അദ്ദേഹം തന്നെ വിശ്വസിച്ച്‌ ഇറങ്ങിയ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്നും കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button