CinemaKollywoodLatest NewsNEWS

കാത്തിരിപ്പിന് വിരാമം ; മാസ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

വിജയ്-വിജയ് സേതുപതിമാരുടെ മാസ്റ്റർ വരുന്നു

വിജയും വിജയ് സേതുപതിയും മുഖ്യ കഥാപാത്രത്തിൽ എത്തുന്ന ചിത്രം ‘മാസ്റ്റർ’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജനുവരി മാസം 13നാണ് ‘മാസ്റ്ററിന്റെ’ റിലീസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് എക്സ്.ബി. ഫിലിം ക്രിയേറ്റേഴ്‌സാണ്.വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാവും മാസ്റ്റർ. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി സിനിമ ഡബ് ചെയ്തിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതൽ സിനിമയുടെ റിലീസ് വൈകുകയായിരുന്നു.
മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ എന്നിവരാണ് നായികമാർ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button