GeneralLatest NewsMovie GossipsNEWS

‘മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്’; ഡാൻസർ തമ്പിയുടെ വൈറലാകുന്ന വെളിപ്പെടുത്തൽ

ഫാൻസിന് വേണ്ടി മോഹൻലാൽ ഒന്നും ചെയ്തിട്ടില്ല, മമ്മൂട്ടി-മോഹൻലാൽ ഫാൻസിനെ തമ്മിൽ തല്ലിച്ചു

സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഡാൻസർ തമ്പി. ഫാൻസുകാർക്ക് വേണ്ടി മോഹൻലാൽ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിൽ തമ്പി ആക്ഷേപിച്ചു.

‘മോഹൻലാൽ – മമ്മൂട്ടി ഫാൻസുകാരെ തമ്മിൽ തല്ലിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാൻസുകാർക്കായി യാതൊരു വിധ സഹായവും മോഹൻലാൽ ചെയ്തിട്ടില്ല. എന്റെ സ്വകാര്യമായ പൈസ കൊണ്ടാണ് മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചത്.

Also Read: അച്ഛനൊപ്പമുള്ള യാത്ര ആഘോഷിച്ച്‌ ആര്യയുടെ മകള്‍

‘കോടീശ്വരനായ ആന്റണി പെരുമ്പാവൂർ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹൻലാലിന്റെ കോണാൻ ചുമന്നു കൊണ്ട് നടന്നത്. ഞാൻ പറയുന്നതൊക്കെ സത്യമാണ്. അല്ലാ എന്നുണ്ടെങ്കിൽ അവർ പത്രസമ്മേളനം നടത്തി തെളിയിക്കട്ടെ. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം’ ഡാൻസർ തമ്പി പറഞ്ഞു.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആദ്യകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ.

shortlink

Related Articles

Post Your Comments


Back to top button