GeneralLatest NewsNEWSTV Shows

സാന്ത്വനത്തിന് ബ്രേക്ക്; എല്ലാവർക്കും താൽക്കാലിക വിട പറഞ്ഞ് ബിജേഷ്

“പാണ്ടിയൻ സ്റ്റോഴ്സ്” എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് “സാന്ത്വനം”.

കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. മികച്ച റേറ്റിംഗോടെ മുന്നോട്ടു പോകുന്ന സീരിയലിന് വലിയ പിന്തുണയാണ് ആരാധകരും നൽകുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. “പാണ്ടിയൻ സ്റ്റോഴ്സ്” എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് “സാന്ത്വനം”.

ചിപ്പിയും, രാജീവ് പരമേശ്വറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരനായി എത്തുന്ന ബിജേഷ് അവനൂർ പങ്കുവച്ച സാന്ത്വനത്തിന്റെ ഷെഡ്യൂൾ ബ്രേക്ക്നെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

“അകലില്ല കൂട്ടുകാർ ഞങ്ങൾ, പിരിയാത്ത നന്മയോടെ. ഇന്ന് ഷെഡ്യൂൾ ബ്രേക്ക് തുടങ്ങും, അടുത്ത ഷെഡ്യൂളിൽ കാണുംവരെ സാന്ത്വനം ഫാമിലിയിലെ എല്ലാവർക്കും താൽക്കാലിക വിട “.എന്നായിരുന്നു ബിജേഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഗോപിക്കും അച്ചുവിനൊപ്പം ഉള്ള വീഡിയോ സഹിതമാണ് ബിജേഷ് കുറിപ്പ് പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button