GeneralLatest NewsNEWSSpecial

മാനസികമായി പിന്തുണ നിൽകിയത് നസ്രിയയും അനന്യയുമാണ് ; മേഘ്‌ന രാജ് പറയുന്നു

ചിരഞ്ജീവിയുടെ വേര്‍പാടില്‍ താങ്ങായത് നസ്രിയയും അനന്യയുമാണെന്ന് മേഘ്‌ന പറയുന്നു

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നടൻ ചിരഞ്ജീവി സര്‍ജയുടെ വേർപാട്. മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടി മേഘ്‌നാരാജിന്റെ ഭർത്താവായിരുന്ന ചിരഞ്ജീവി സർജ. നിരവധി താരങ്ങളാണ് ചിരുവിന്റെ വിയോഗത്തിൽ മേഘ്‌നയെ ആശ്വസിപ്പിച്ചത്. ഇപ്പോഴിതാ തന്റെ ദുഃഖത്തിൽ താങ്ങായി കൂടെ നിന്ന നടികളും തന്റെ പ്രിയസുഹൃത്തുക്കളുമായ നസ്രിയയും അനന്യയെക്കുറിച്ചും പറയുകയാണ് മേഘ്‌ന.

ജൂണ്‍ ഏഴിന് ചിരഞ്ജീവി സര്‍ജ വിട്ട് പിരിഞ്ഞപ്പോള്‍ താങ്ങായി നിന്നത് മലയാളി താരങ്ങളായ നസ്രിയയും അനന്യയുമാണെന്ന് മേഘ്ന ഓര്‍ക്കുന്നു.

ഉറ്റ സുഹൃത്തുക്കളായ ഇരുവരുമാണ് തനിക്ക് മാനസികമായി പിന്തുണ നില്‍കിയതെന്ന് മേഘ്ന പറഞ്ഞു. വര്‍ഷങ്ങളായി നസ്രിയയും ഫഹദുമായിയുള്ള സൗഹൃദത്തെപ്പറ്റിയും മേഘ്ന സംസാരിച്ചു. മേഘ്നയ്ക്ക് കുഞ്ഞ് പിറന്നപ്പോള്‍ ഇരുവരും കാണാനായി എത്തിയിരുന്നു. വര്‍ഷങ്ങളായി അനന്യയുമായുള്ള അടുപ്പവുംനടി പങ്കുവച്ചു.ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും മാതാപിതാക്കളാണ് എല്ലായിപ്പോഴും കൂടെയുള്ളതെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button