CinemaGeneralLatest NewsNEWS

നസ്രിയയുടെ ‘അണ്ടേ സുന്ദരാനികി’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മലയാളികളുടെ പ്രിയപ്പെട്ട താരമായ നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് അണ്ടേ സുന്ദരാനികി. ജൂൺ പത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിൽ നാനിയാണ് നായകൻ. ചിത്രം മലയാളത്തിൽ മൊഴിമാറ്റി ആഹാ സുന്ദരാ എന്ന പേരിൽ റിലീസ് ചെയ്തിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. ജൂലൈ 10ന് ചിത്രം സ്‍ട്രീം ചെയ്തു തുടങ്ങുമെന്ന് നെറ്റ്ഫ്ലിക്സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്.

Read Also:- ആലിയ ഭട്ടിനൊപ്പം റോഷൻ മാത്യു: ഡാർലിങ്സ് ടീസർ എത്തി

മൈത്രി മൂവീസിന്റെ ബാനറിൽ വിവേക് ആത്രേയയാണ് ചിത്രം സംവിധാനം ചെയ്തത്. സാഗർ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റായിരുന്നു. നരേഷ്, രോഹിണി, നദിയ മൊയ്ദു, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണൻ, സുഹാസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button