CinemaComing SoonGeneralLatest NewsNEWS

ലൂയിസ് ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂയിസ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിലാണ്. മനു ഗോപാലാണ് തിരക്കഥ. ഇന്ദ്രൻസ് വ്യത്യസ്ത ഗറ്റപ്പിൽ എത്തുന്ന ലൂയിസിൻ്റെ ചിത്രീകരണം പൂർത്തിയായി.

ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താര നിരകൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Read Also:- നസ്രിയയുടെ ‘അണ്ടേ സുന്ദരാനികി’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ക്യാമറ-ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-ഷിബു ഗംഗാധരൻ, സംഗീതം-ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന-മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം-നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ- നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം-ജാസി ഗിഫ്റ്റ്, ആർട്ട്-സജി മുണ്ടയാട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-രവി കുമാരപുരം, ത്രിൽസ്-ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി-ജയ്, സ്റ്റിൽ-സജി തിരുവല്ല, ഡിസൈൻ-എസ്.കെ.ഡി കണ്ണൻ, പി.ആർ.ഒ-അയ്മനം സാജൻ, മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ-പി ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌-എം. ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

പി.ആർ.ഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button