CinemaLatest NewsMollywoodNEWS

‘കോഴിപ്പോര്’ ഇനി ആമസോൺ പ്രൈമിൽ

മാർച്ചിന് റിലീസ് ചെയ്തിരുന്ന ചിത്രം ലോക്ക് ഡൗൺ ആയതോടെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു

ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത ‘കോഴിപ്പോര്’ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഓവര്‍സീസ് റിലീസ് ചെയ്തു. 2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന ചിത്രം  ലോക്ക് ഡൗൺ ആയതോടെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ജെ പിക് മൂവീസിന്‍റെ ബാനറില്‍ വി ജി ജയകുമാര്‍ നിര്‍മ്മിച്ചതാണ് ചിത്രം.ഇന്ദ്രന്‍സ്, പൗളി വത്സന്‍, ജോളി ചിറയത്ത്, വീണ നന്ദകുമാര്‍, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമയിൽ അഞ്ജലി നായര്‍, പ്രവീണ്‍ ടി.ജെ, ജിബിറ്റ് ജോര്‍ജ്, ഷൈനി സാറാ, സരിന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, അസീസ് നെടുമങ്ങാട്, മേരി എരമല്ലൂര്‍, രശ്മി അനില്‍, ബിറ്റോ ഡേവിസ്, വിനീത് ഇടക്കൊച്ചി, നന്ദിനി ശ്രീ, ബേബി സമീക്ഷ, മാസ്റ്റര്‍ അര്‍ഷിത്, സന്തോഷ് തുടങ്ങി വലിയൊരു താര നിര അഭിനയിച്ചിരുന്നു.

ചിത്രത്തിന്‍റെ തിരക്കഥ ജിനോയ് ജനാര്‍ദ്ദനന്‍, ക്യാമറ രാഗേഷ് നാരായണന്‍, എഡിറ്റര്‍ അപ്പു ഭട്ടതിരി, മ്യൂസിക് & ബിജിഎം ബിജിബാല്‍, ആര്‍ട്ട് മനുജഗത്, ഗാനരചന വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, കോസ്റ്റ്യൂം അരുണ്‍ രവീന്ദ്രന്‍, ഡിഐ കളറിസ്റ്റ് മുത്തുരാജ്, ഡിസൈന്‍സ് ഷിബിന്‍ സി ബാബു, പി ആര്‍ ഓ എ. എസ്. ദിനേശ് എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button