CinemaGeneralLatest NewsMollywoodNEWSWOODs

ഇന്ദ്രൻസ് ചേട്ടൻ ദൈവാനു​ഗ്രഹം ആവോളമുള്ള നടനാണ്, അതാണ് ആ സീനൊക്കെ അത്രമേൽ മികച്ചതാക്കിയത്: ഷാജോൺ

മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും നേടി

നടൻ ഇന്ദ്രൻസിനെ പുകഴ്ത്തി കലാഭവൻ ഷാജോൺ. വ്യത്യസ്തമായ അനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഇന്ദ്രൻസ് സിനിമാ ലോകത്ത് തന്റേതായ ഒരു ഇടം നേടിയെടുക്കാൻ സാധിച്ച വ്യക്തികൂടിയാണ്.

ഹോം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും നേടിയ താരം കൂടിയാണ് ഇന്ദ്രൻസ്. അടുത്തിടെ പത്താം തരം തുല്യത ക്ലാസിന് ചേർന്ന നടനെ സോഷ്യൽ മീഡിയയിലെങ്ങും അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്.

ഹോം എന്ന ചിത്രത്തിൽ മകൻ ദേഷ്യപ്പെട്ടിട്ട് നിൽക്കുമ്പോൾ ഭാര്യയോട് ഒന്നും ഇല്ലടീ എന്ന് പറയുന്ന ഒരു രം​ഗമുണ്ട്. ദൈവാനു​ഗ്രഹം ആവോളമുള്ള ഇന്ദ്രൻസ് ചേട്ടനെപോലൊരാൾക്ക് മാത്രമേ അതൊക്കെ ചെയ്യാൻ സാധിക്കൂ എന്നാണ് ഷാജോൺ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button