BollywoodGeneralLatest NewsMovie GossipsNEWS

പുതുവർഷത്തിൽ ട്വിറ്റർ, ഇൻസ്റ്റ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ദീപിക ; താരത്തിന് എന്ത് പറ്റിയെന്ന് ആരാധകർ ?

ട്വിറ്ററിൽ 27.7 മില്യൺ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 52.5 മില്യൺ ആളുകളും ദീപികയെ ഫോളോ ചെയ്യുന്നുണ്ട്

പുതുവർഷത്തിൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് ബോളിവുഡ് നടി ദീപിക പദുകോൺ. താരത്തിന്റെ പെട്ടെന്നുള്ള നീക്കത്തിൽ ഞെട്ടി ഇരിക്കുകയാണ് ആരാധകർ. ട്വിറ്ററിൽ 27.7 മില്യൺ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 52.5 മില്യൺ ആളുകളും ദീപികയെ ഫോളോ ചെയ്യുന്നുണ്ട്.

താരത്തിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ്​ ആദ്യം പുറത്തുവന്ന അഭ്യൂഹങ്ങൾ. എന്നാൽ ദീപിക തന്നെ ബോധപൂർവ്വം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി ഭർത്താവ് രൺവീറിനൊപ്പം രന്താമ്പോറിൽ അവധിക്കാലം ആഘോഷിക്കുകയാണ് ദീപിക.

 

shortlink

Related Articles

Post Your Comments


Back to top button