CinemaLatest NewsMollywoodNEWS

ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുമ്പോൾ ”ഇടി മഴ കാറ്റ്”

ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്

ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. അമ്പിളി എസ്. രംഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഇടി മഴ കാറ്റ്” എന്ന രസകരമായ പേരാണ്.പുതുവർഷത്തിൽ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെയും ചെമ്പൻ വിനോദിൻ്റെയും അടക്കമുള്ള മറ്റു കഥാപാത്രങ്ങള പരിചയപ്പെടുത്തിക്കൊണ്ടാണ് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ കൃഷ്ണ രാജാമണി, ശരണ്‍ജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. പ്രിയംവദ ക്രിഷ്ണന്‍, ബംഗാളി നടി പൂജ ദേബ്, ബംഗാളി ആര്‍ട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവര്‍ത്തി, സന്തീപ് റോയ്, സുദീപ്തോ, അസീസ് നെടുമങ്ങാട്, ശേഖര്‍ മേനോന്‍, ഷാജു ശ്രീധര്‍ ഗീതി സംഗീത, ഉമ കെ.പി., അച്ചുതാനന്ദന്‍, ശിവ ഹരിഹരന്‍ ,ശിവദാസ് മട്ടന്നൂര്‍ കുമാര്‍ ദാസ്, ജസ്റ്റിന്‍ ഞാറക്കല്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button