GeneralLatest NewsNEWSTV Shows

പുതുവത്സരത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് മുക്ത

സീരിയലിലെ കഥാപാത്രമെന്ന തരത്തിലുള്ള ഒരു ചിത്രമാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട നിന്ന താരം ടെലിവിഷൻ പരമ്പര കൂടത്തായിലൂടെ വീണ്ടും പ്രേഷകരുടെ മുന്നിലേക്ക് എത്തി. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സീരിയലിൽ മികച്ച പ്രകടനമാണ് മുക്ത കാഴ്ചവെച്ചത്. കുടുംബവിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള മുക്ത പുതുവർഷത്തെ വരവേറ്റ ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ഈ വർഷം വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ മുക്ത അവതരിപ്പിക്കാൻ പോകുന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സീരിയലിലെ കഥാപാത്രമെന്ന തരത്തിലുള്ള ഒരു ചിത്രമാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്.
വേലമ്മാളിനെ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ താരം ഷെയർ ചെയ്തിരിക്കുന്നത്. സീരിയലിന്റെ പേരാണോ അതോ കഥാപാത്രമാണോ എന്ന് കാത്തിരുന്നു കാണാം.

shortlink

Related Articles

Post Your Comments


Back to top button