CinemaKollywoodLatest NewsNEWSShort Films

വിജയ് സേതുപതിക്കൊപ്പം മകളും അഭിനയരംഗത്തേക്ക് ;വെബ്ഫിലിം ‘മുഗിഴ്’ ട്രെയിലർ കാണാം

രു അണുകുടുംബത്തിനിടയിലെ സ്നേഹബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്

അച്ഛനൊപ്പം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ വിജയ് സേതുപതിയുടെ മകൾ ഷ്രീജ. ഒരു മണിക്കൂര്‍ ദൈർഘ്യമുള്ള വെബ് സിനിമയ്ക്ക് ‘മുഗിഴ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു അണുകുടുംബത്തിനിടയിലെ സ്നേഹബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ വിജയ് സേതുപതി പുറത്തുവിട്ടു.

റെഗിന കസാന്‍ഡ്രയാണ് ചിത്രത്തില്‍ വിജയ് സേതുപതിക്കും ശ്രീജയ്ക്കു മൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ കാര്‍ത്തിക് സ്വാമിനാഥനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സത്യ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് രേവയാണ്. പുതുവത്സര ദിനത്തിലാണ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button