CinemaGeneralLatest NewsMollywoodNEWSUncategorized

പ്രേക്ഷകരുടെ ഹീറോയായ ‘ഷമ്മി’ അനിൽ പനച്ചൂരാൻ ചെയ്യേണ്ടിയിരുന്ന വേഷം

'ഷമ്മി ഹീറോയാടാ ഹീറോ' എന്ന ചെറു സംഭാഷണം 'കുമ്പളങ്ങി നൈറ്റ്സ്' ആരാധകർ ആവേശത്തോടെ മനസ്സിലിട്ടു നടന്നപ്പോൾ

അനിൽ പനച്ചൂരാൻ്റെ വിയോഗ വാർത്ത കലാലോകത്തിന് വലിയ നഷ്ടം സൃഷ്ടിക്കുമ്പോൾ മലയാള സിനിമയിൽ സമീപകാലത്ത് ഏറെ ഹിറ്റായി മാറിയ ഒരു കഥാപാത്രം അനിൽ പനച്ചൂരാൻ ചെയ്യേണ്ടിയിരുന്നതാണെന്ന് തുറന്നു പറയുകയാണ് പ്രമുഖ തിരക്കഥാകൃത്ത്.

മലയാള സിനിമാ മേഖലയിൽ അനിൽ പനച്ചൂരാൻ എന്ന വ്യക്തി ഗാനരചയിതാവെന്ന നിലയിൽ അറിയപ്പെടുമ്പോൾ അതിനുമപ്പുറമുള്ള ഒരു സസ്പൻസ് ശ്യാം പുഷ്കരൻ എന്ന തിരക്കഥാകൃത്ത് ഒരു ടി വി ചാനലിലെ അഭിമുഖ പരിപാടിയിൽ അനിൽ പനച്ചൂരാനെക്കുറിച്ച് പങ്കുവയ്ക്കുകയുണ്ടായി. ശ്യാം പുഷ്കരൻ എഴുതിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം നിറഞ്ഞ കയ്യടികളോടെ കാഴ്ചക്കാർ സ്വീകരിച്ചപ്പോൾ അതിൽ ഏറ്റവും കയ്യടി നേടിയത് ഫഹദ് ഫാസിൽ അവതരിപ്പിച്ച ‘ഷമ്മി’ എന്ന കഥാപാത്രമാണ്. ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്ന ചെറു സംഭാഷണം ‘കുമ്പളങ്ങി നൈറ്റ്സ്’ ആരാധകർ ആവേശത്തോടെ മനസ്സിലിട്ടു നടന്നപ്പോൾ ആ കഥാപാത്രം ചെയ്യാൻ ഫഹദ് ഫാസിലിനെ പോലെ മറ്റൊരു ഓപ്ഷൻ അതിൻ്റെ അണിയറ പ്രവർത്തകർക്ക് കണ്ടെത്താൻ സാധിക്കില്ല എന്ന വിശ്വാസമായിരുന്നു. ആ വിശ്വാസത്തെ തകർത്തു കൊണ്ടായിരുന്നു ശ്യാം പുഷ്കരൻ ഒരു അഭിമുഖ പരിപാടിയിൽ ‘ഷമ്മി’ എന്ന കഥാപാത്രം ചെയ്യാൻ ആദ്യം തങ്ങളുടെ മനസ്സിലുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച് പറഞ്ഞത്. അനിൽ പനച്ചൂരാന് ആ വേഷം നൽകിയാൽ സൂപ്പർ ആകില്ലേ എന്ന ചിന്തയാണ് തന്നിൽ ആദ്യം വന്നതെന്നും ശ്യാം പുഷ്കരൻ ഷമ്മിയെക്കുറിച്ച് സംസാരിക്കവേ തുറന്നു പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments


Back to top button