CinemaGeneralLatest NewsMollywoodNEWS

സപ്‍തതിയുടെ നിറവിൽ ജഗതി ; ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

ജഗതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ആശംസ അറിയിച്ചിരിക്കുന്നത്

മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കൊവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളിലില്ലാതെ കുടുംബത്തോടൊപ്പം പേയാട്ടെ വീട്ടിൽ‌ സപ്തതി ആഘോഷിക്കുകയാണ് ജഗതി. ഇപ്പോഴിതാ ജഗതിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ടു പേരും സോഷ്യൽ മീഡിയയിലൂടെ ജഗതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്.

അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്.

https://www.facebook.com/ActorMohanlal/posts/3606191146103222

ഈ വർഷം ജഗതി മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു എന്ന സന്തോഷ വാർത്തയും താരത്തിന്റെ മകനും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ എംഡിയുമായ രാജ്‍കുമാര്‍ അറിയിച്ചിട്ടുണ്ട്. 2012ല്‍ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് 8 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു ജഗതി.

shortlink

Related Articles

Post Your Comments


Back to top button