CinemaGeneralKollywoodLatest NewsMovie GossipsNEWS

തിയറ്റർ തുറക്കാൻ ആവശ്യപ്പെടുന്ന വിജയ് ആരാധകർക്കൊപ്പമിരുന്ന് സിനിമ കാണുമോ? ചോദ്യവുമായി മാധ്യമപ്രവർത്തകൻ

100 ശതമാനം കാണികളെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്

നടന്‍ വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി തിയറ്ററില്‍ 100 ശതമാനം ആളുകളെ കയറ്റാം എന്ന് തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. നേരത്തെ നടൻ വിജയുമായി തമിഴ്നാട് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചക്ക്​ പിന്നാലെയാണ് തിയറ്ററുകൾ പൂർണമായി തുറക്കുമെന്ന്​ പ്രഖ്യാപനവുമായി തമിഴ്നാട്​ സർക്കാർ രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ട്വിറ്ററിൽ ചോദ്യശരങ്ങളുമായി നിരവധി പേര്‍ എത്തിയിരിക്കുകയാണ്. ആരാധകരുടെ കൂടെ തീയേറ്ററിലിരുന്ന് സിനിമ കാണാന്‍ തയ്യാറാകുമോ എന്ന ചോദ്യവുമായി ഫ്രണ്ട്ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണൻ ട്വിറ്ററിലൂടെ വിജയ്‌യോട് ചോദിക്കുന്ന ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിരവധിപേരാണ് ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്റ് ചെയ്തിരിക്കുന്നത്.

തീയേറ്ററുകളില്‍ 100 ശതമാനം കാണികളെ അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തിയെന്നും അഭ്യൂഹമുണ്ട്. ജനുവരി 13ന് ‘മാസ്റ്ററും’ ജനുവരി 14ന് ചിമ്പു നായകനാകുന്ന ‘ഈശ്വരനും’ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.

shortlink

Related Articles

Post Your Comments


Back to top button