BollywoodCinemaLatest NewsNEWS

അക്ഷയ് കുമാറിന്റെ ‘ബച്ചൻ പാണ്ഡേയുടെ’ ചിത്രീകരണം ആരംഭിച്ചു

പുതുവർഷത്തിലെ അക്ഷയ് കുമാറിന്റെ ആദ്യ ചിത്രമാണ് ബച്ചൻ പാണ്ഡേ

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ ചിത്രം ‘ബച്ചൻ പാണ്ഡേയുടെ’ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു. പുതുവർഷത്തിലെ താരത്തിന്റെ ആദ്യ ചിത്രമാണ് ബച്ചൻ പാണ്ഡേ. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിൽ കൃതി സനോണും ജാക്വലിന്‍ ഫെര്‍ണാണ്ടസും നായികമാരാവുന്നു.

നദിയാവാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ് നദിയാവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജിദിന്‍റെ നിര്‍മ്മാണത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന പത്താമത് ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗാവമിക് യു അറിയാണ്. അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ്, സഹര്‍ഷ് കുമാര്‍ ശുക്ല തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യവന്‍ശി, അത്‍രംഗീ രേ, ബെല്‍ബോട്ടം, പൃഥ്വരാജ് തുടങ്ങിയ ചിത്രങ്ങളൊക്കെ അക്ഷയ് കുമാറിന്‍റേതായി പുറത്തുവരാനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button