CinemaGeneralMollywoodNEWS

സംയുക്തയെ അഭിനയിക്കാന്‍ വിടാത്തത് എന്താണ്? അയാള്‍ ചോദിച്ചു കൊണ്ടേയിരുന്നു: ബിജു മേനോന്‍ പറയുന്നു

സിനിമയുമായി ബന്ധപ്പെട്ടു ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഡ്രൈവര്‍ ഓരോ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു

ബോക്സ് ഓഫീസ് വിജയങ്ങള്‍ ഇല്ലാതെ  കലാമൂല്യമുള്ള ചിത്രങ്ങള്‍ ചെയ്തു കൊണ്ടു ബിജു മേനോന്‍ സംയുക്ത താര ദമ്പതികള്‍ മൂന്ന് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ‘മഴ’യും, ‘മധുര നൊമ്പരക്കാറ്റും’, ‘മേഘമല്‍ഹാറും’ ബോക്സ് ഓഫീസ് വിജയങ്ങളായില്ലെങ്കിലും ബിജു മേനോനും സംയുക്തയും ഒന്നിച്ച ഈ ചിത്രങ്ങളെല്ലാം നിരൂപക പ്രശംസ നേടിയിരുന്നു. ‘മേഘമല്‍ഹാര്‍’ എന്ന സിനിമ ഇന്നും കാലാതീതമായി യുട്യൂബ് ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴും ഇവര്‍ ഒന്നിക്കുന്ന പുതിയ സിനിമ വൈകാതെ വരുമെന്ന പ്രതീക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. നല്ലൊരു കഥയും തിരക്കഥയും ഒത്തു വന്നാല്‍സംയുക്തയുമായി സിനിമ ചെയ്യുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും സിനിമയില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം  സംയുക്തയ്ക്ക് ഉണ്ടെന്നും ഒരു സ്വകര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ ബിജു മേനോന്‍പറയുന്നു. സംയുക്തയെ അഭിനയിക്കാന്‍ വിടാത്തതെന്തെന്ന? പ്രേക്ഷകരുടെ ചോദ്യം ഒരുപാട് താന്‍ നേരിട്ടുണ്ടെന്നും ഒരു കാര്‍യാത്രയിലെ അനുഭവം വെളിപ്പെടുത്തികൊണ്ടു ബിജു മേനോന്‍ പങ്കുവയ്ക്കുന്നു.

“സിനിമയുമായി ബന്ധപ്പെട്ടു ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഡ്രൈവര്‍ ഓരോ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. പിന്നീട് സംയുക്തയെ നിങ്ങള്‍ എന്താണ് അഭിനയിക്കാന്‍ വിടാത്തത്‌എന്നായി ചോദ്യം. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു. അവസാനം മിണ്ടാതെയിരുന്നു വണ്ടി ഓടിക്കാന്‍ പറയേണ്ട അവസ്ഥ വന്നു. സംയുക്ത വീണ്ടും അഭിനയിച്ചേക്കാം, നല്ല ഒരു കഥയും തിരക്കഥയും വന്നാല്‍ സംയുക്തയ്ക്കും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്”. ബിജു മേനോന്‍പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button