CinemaKollywoodLatest NewsNEWS

ചാര്‍ലിയുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണില്‍ റിലീസ് ചെയ്തു

മാധവൻ നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥാണ് നായിക

ദുല്‍ഖര്‍ നായകനായെത്തി വൻ വിജയം തീർത്ത ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവൻ നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. മാരയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അകല്കാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന മാര നിര്‍മ്മിക്കുന്നത് പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ്. മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്‍റെ കഥാപാത്രമായി ശിവദയും കല്‍പ്പനയ്ക്കു പകരം അഭിരാമിയും എത്തുന്നു..

shortlink

Related Articles

Post Your Comments


Back to top button