CinemaKollywoodLatest NewsMovie GossipsNEWS

മാസ്റ്ററിന്റെ കഥ മോഷ്ടിച്ചത് ; പരാതിയുമായി കെ രംഗദാസ്

വിജയ്‌യുടെ 'മാസ്റ്റര്‍' കഥ മോഷ്ടിച്ചത്; ആരോപണവുമായി കെ രംഗദാസ്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിനെതിരെ മോഷണാരോപണം. ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ.രംഗദാസ് എന്നയാൾ രംഗത്തെത്തി. ചിത്രം ജനുവരി13ന് പൊങ്കലിന് റിലീസ് ചെയ്യാനിരിക്കെയാണ് ആരോപണവുമായി രംഗദാസ് എത്തിയിരിക്കുന്നത്.

തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ അറിയിച്ചു.

‘കൈതി’ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button