BollywoodGeneralLatest NewsMollywoodMovie GossipsNEWS

തീയതി അടുത്തു ; കരീനയ്ക്കുവേണ്ടി ഇടവേളയെടുത്ത് സെയ്ഫ് അലി ഖാൻ

. മാർച്ച് മാസമാണ് കരീനയുടെ പ്രസവത്തീയതി പ്രതീക്ഷിക്കുന്നത്

ബോളിവുഡിലെ പ്രേഷകരുടെ ഇഷ്ടപെട്ട താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീനയും. ഗർഭിണിയായിരിക്കുന്ന കരീനയുടെ പ്രസവമടുത്ത സാഹചര്യത്തിൽ സെയ്ഫ് അലി ഖാൻ ഷൂട്ടിങ്ങിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഈ സമയത്ത് കരീനയ്‌ക്കൊപ്പം കൂടുതൽ സമയം ചിലവിടാനായാണ് താരം സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുന്നത്.

ഈ മാസം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രമാണ് ആദിപുരുഷ്. മാർച്ച് മാസമാണ് കരീനയുടെ പ്രസവത്തീയതി പ്രതീക്ഷിക്കുന്നത്. സെയ്ഫ് മാർച്ച് മാസം അവസാനത്തോടുകൂടിയെ സെറ്റിൽ എത്തുകയുള്ളൂ എന്ന് സംവിധായകൻ പറഞ്ഞു.

രാമായണ കഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫും വേഷമിടും. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്.തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. 2022 ലാകും ചിത്രം പുറത്തിറങ്ങുക

shortlink

Related Articles

Post Your Comments


Back to top button