GeneralLatest NewsMollywoodNEWSSongsVideos

യേശുദാസിന് പിറന്നാൾ ദിനത്തിൽ സംഗീത വിരുന്നൊരുക്കി സഹോദരീപുത്രി

യേശുദാസിനൊപ്പമുള്ള ഗായികയുടെ പൂർവകാലചിത്രങ്ങളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

യേശുദാസിന്റെ എൺപത്തിയൊന്നാം പിറന്നാളിനു സംഗീത സമ്മാനമൊരുക്കി യേശുദാസിന്റെ സഹോദരിയുടെ മകളും ഗായികയുമായ രേഷ്മ എ.കെ. ‘മനസ്സിൽ മഴയായ്’ എന്ന പേരിൽ പുറത്തിറക്കിയ മനോഹര മെലഡി ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്.

ഉണരുക, ഈശ്വരന്‍ നമ്മില്‍ നിറച്ച കഴിവുകളെ കൂടുതുറന്നു വിടുക, അവ പറന്നുയരട്ടെ’ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ പാട്ടിൽ അഭിനയിച്ചിരിക്കുന്നതും രേഷ്മ തന്നെയാണ്. യേശുദാസിനൊപ്പമുള്ള ഗായികയുടെ പൂർവകാലചിത്രങ്ങളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുളസി കേരളശ്ശേരിയാണു പാട്ടിനു വേണ്ടി വരികൾ കുറിച്ചത്.

സുജാതയുടെ മകൾ ശ്വേതയും ഹരിനാരായണനും മ്യൂസിക്കല്‍ വീഡിയോ യു ട്യൂബിലൂടെ പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button