BollywoodGeneralLatest NewsMovie GossipsNEWSTV ShowsVideos

ബെല്ലി ഡാൻസുമായി ജാൻവി കപൂർ ; വൈറലായി വീഡിയോ

ഇൻസ്റ്റഗ്രാമിൽ ഐ.ജി.ടി.വി.യിലാണ് ജാൻവി നൃത്തം പോസ്റ്റ് ചെയ്തത്

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ ഒരു കിടിലൻ ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അശോക’എന്ന ചിത്രത്തിലെ സൻ സനന നന… എന്ന ഗാനത്തിന് ബെല്ലി ഡാൻസ് ചെയ്യുകയാണ് ജാൻവി.

വെള്ള നിറമുള്ള ക്രോപ് ടോപ്പും ബോട്ടവും അണിഞ്ഞ് അത്യന്തം മെയ്‌വഴക്കത്തോടെയാണ് ജാൻവി നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ബെല്ലി ഡാൻസ് ക്‌ളാസുകൾ മിസ് ചെയ്യുന്നത് കാരണം താരം സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച നൃത്തമാണിത്. ഇൻസ്റ്റഗ്രാമിൽ ഐ.ജി.ടി.വി.യിലാണ് ജാൻവി നൃത്തം പോസ്റ്റ് ചെയ്തത്. ‌

https://www.instagram.com/tv/CJ8JxrTFJmr/?utm_source=ig_web_copy_link

അടുത്തതായി ‘ഗുഡ് ലക്ക് ജെറി’ എന്ന സിനിമയിൽ ജാൻവി വേഷമിടും. ദോസ്താന 2 എന്ന സിനിമയിൽ കാർത്തിക് ആര്യനൊപ്പം ജാൻവി വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button