CinemaGeneralKollywoodLatest NewsMollywoodNEWS

മാസ്റ്ററിൽ തിളങ്ങി കണ്ണൂരുകാരി മാളവിക മോഹനൻ

കണ്ണൂർ പയ്യന്നൂർ സ്വദേശിനിയാണ് മാളവിക മോഹനാണ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിയറ്റർ തുറക്കുമ്പോൾ ആദ്യ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ മലയാളിയായ മാളവികയാണ് നായികയായെത്തുന്നത്. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയാണ് മാളവിക മോഹനാണ്. പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു.മോഹനന്റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്റെയും മകളാണു മാളവിക. മോഹനനും കുടുംബവും സിനിമയുമായി ബന്ധപ്പെട്ടു വർഷങ്ങൾക്കു മുൻപേ മുംബൈയിലേക്കു മാറിയിരുന്നു.

പഠനകാലത്തു തന്നെ മോഡലിങ്ങിൽ തുടങ്ങി,മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഒരു പരസ്യചിത്രത്തിൽനിന്നാണു സിനിമാ രംഗത്തേക്കുള്ള മാളവികയുടെ കടന്നു വരവ് . 2013ൽ ദുൽഖർ സൽമാനൊപ്പം പട്ടം പോലെ എന്ന ചിത്രം ശ്രദ്ധേയമായിരുന്നു.പിന്നീട് മലയാളത്തിൽ നിർണായകം, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button