CinemaGeneralKollywoodLatest NewsNEWS

മുഴുവൻ സീറ്റിലും ആളുകൾ ; തീയേറ്റർ ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്

പൊലീസ് തീയേറ്റർ ഉടമകളിൽ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിയറ്ററുകളിൽ മുഴുവൻ ആളുകളെയും കയറ്റിയ ചെന്നൈയിലെ തീയേറ്റർ ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു തമിഴ്‌നാട്ടിലെ പല തിയറ്ററുകളിലും സിനിമാ പ്രദർശനം. ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് മാസ്റ്റർ പ്രദർശിപ്പിച്ചത്.

കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റിലും ആളെ കേറ്റേണ്ടി വന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നത്. എന്നാൽ ഉടമകൾക്കെതിരെ സെഷൻ 188,269 വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് തീയേറ്റർ ഉടമകളിൽ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button