GeneralLatest NewsMollywoodNEWS

നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സിനിമയുടെ ചിത്രീകരണത്തിനായി ലെന ബ്രിട്ടനിൽ ആയിരുന്നു

നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു ലെന ബംഗ്ലൂര്‍ വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൊവിഡിന്റെ വകഭേദമാണോയെന്ന് കൂടുതല്‍ പരിശോധന നടത്തിയാലെ വ്യക്തമാകൂ. ലെന ഇപോള്‍ ബെംഗ്ലൂരില്‍ തന്നെയാണ് ഉള്ളത്.

പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കൊവിഡിന്റെ വകഭേദം കണ്ടെത്താനാകൂ.’ഫൂട്ട്പ്രിന്റ്‌സ് ഓൺ ദ് വാട്ടർ’ എന്ന ഇന്തോ ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിനുവേണ്ടിയായിരുന്നു ലെന ബ്രിട്ടനിൽ പോയത്.

shortlink

Related Articles

Post Your Comments


Back to top button