CinemaLatest NewsMollywoodNEWSVideos

ജോജിയുടെ പാക്ക്അപ്പ് വീഡിയോ പങ്കുവെച്ച് ഫഹദ് ഫാസിൽ

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്

ദിലീഷ് പോത്തന്‍ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.2016 ല്‍ ‘മഹേഷിന്റെ പ്രതികാരം’, 2017 ല്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ , 2020ല്‍ ‘ജോജി’. ഈ മൂന്നു ചിത്രത്തിലും ഫഹദ് തന്നെയാണ് നായകന്‍. ഇപ്പോഴിതാ ജോജിയുടെ ചിത്രീകരണം പൂർത്തീകരിച്ച് പാക്കപ്പ് പറയുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫഹദ്.

ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതുന്നു. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവര്‍ക്കൊപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ആണ് നിർമാണം. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.

https://www.instagram.com/p/CJ_BIY2Hger/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button