CinemaGeneralMollywoodNEWS

മോഹന്‍ലാലിന്‍റെ നായിക അല്ലാതിരുന്നിട്ടും ഞാന്‍ ആ സിനിമ സ്വീകരിച്ചതിനു ഒരേയൊരു കാരണം: ഉര്‍വശി

ലാലേട്ടനും, ജഗതി ചേട്ടനും തകർത്തഭിനയിച്ച 'യോദ്ധ' എന്ന സിനിമയിൽ ഹീറോയിൻ അല്ലാതിരുന്നിട്ടും ഞാൻ ആ വേഷം സ്വീകരിച്ചത്

മലയാളത്തിൽ നായിക വേഷങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധ നേടിയ ഉർവശി നായകന്റെ നിഴലായി മാത്രം നിൽക്കുന്ന നായിക കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിട്ടില്ല. തനിക്ക് കൂടി പ്രാധാന്യമായുള്ള സിനിമകൾ ചെയ്തു പോയ ഉർവശി ബന്ധത്തിന്റെയും, സ്നേഹത്തിന്റെയും പുറത്ത് പ്രതിഫലം പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ടെന്നു തുറന്നു പറയുകയാണ്. സിനിമയിൽ മറ്റു നായികമാർ ഉണ്ടെങ്കിൽ തന്റെ ഭാഗം കുറഞ്ഞു പോയി എന്ന് ഒരിക്കലൂം ചിന്തിച്ചിട്ടില്ലെന്നും ‘യോദ്ധ’യിൽ ഹീറോയിൻ അല്ലാതിരുന്നിട്ടു കൂടി ആ വേഷം സ്വീകരിച്ചത് സംവിധായകനുമായുള്ള സൗഹൃദത്തിന്റെ പുറത്താണെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഉർവശി പറയുന്നു.

“ഞാൻ അഭിനയിച്ച സിനിമകളിൽ മറ്റേതെങ്കിലും നായിക നടി കൂടി അഭിനയിച്ചാൽ അവരെക്കാളും സിനിമയിൽ എന്റെ സ്‌ക്രീൻ സ്‌പേസ് കുറഞ്ഞു പോയല്ലോ എന്ന് ഞാൻ ചിന്തിക്കാറില്ല. സൗഹൃദത്തിന്റെ പുറത്ത് പ്രതിഫലം പോലും നോക്കാതെ അഭിനയിച്ച സിനിമകളുണ്ട്. ലാലേട്ടനും, ജഗതി ചേട്ടനും തകർത്തഭിനയിച്ച ‘യോദ്ധ’ എന്ന സിനിമയിൽ ഹീറോയിൻ അല്ലാതിരുന്നിട്ടും ഞാൻ ആ വേഷം സ്വീകരിച്ചത് അത്തരമൊരു ടീമിന്റെ കൂടെ വർക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്. വളരെ കുറച്ചു സീനേയുള്ളൂവെങ്കിലും ഉർവശി ചെയ്‌താൽ ആ വേഷം നന്നായിരിക്കുമെന്ന് സംവിധായകൻ സംഗീത് ശിവൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷപൂർവ്വം ആ വേഷം സ്വീകരിക്കുകയായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button