CinemaKollywoodLatest NewsMovie GossipsNEWS

മാസ്റ്റര്‍ ചോര്‍ന്നു ; തമിഴ്‌ റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളില്‍ ചിത്രത്തിന്റെ എച്ച്.ഡി. പതിപ്പ്

റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു

ചെന്നൈ: വിജയ് ചിത്രം മാസ്റ്റർ ചോർന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് തമിഴ്‌ റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകയിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. തിയറ്ററുകളിൽ വമ്പൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചിത്രം ചോർന്നിരിക്കുന്നത്.

ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. അതിനിടെയാണ് പൈറസിയെന്ന ഭീഷണിയും. ഇത്തരം സൈറ്റുകൾ മൂലം സിനിമകൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button