GeneralLatest NewsMollywoodNEWSWOODs

ഒന്നുകില്‍ അയാള്‍ പാട്രിയാര്‍ക്കി അന്ധനാക്കിയ ഒരു ഭൂലോക ഊളയാണ്, അല്ലെങ്കില്‍ ഭയങ്കര കിടുവാണ്!!

പടം കാണുമ്ബോള്‍ മുഴുവനും ഞാനമ്മയെ കുറിച്ചോര്‍ക്കുകയായിരുന്നു.

നിമിഷവും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. ഈ ചിത്രം പുരുഷാധിപത്യ സമൂഹത്തിന്റെ നേർകാഴ്ചയാണ്. കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി അടുക്കളയില്‍ തളച്ചിടപ്പെടുന്ന സാഹചര്യമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരു കുറിപ്പ് ശ്രദ്ധനേടുന്നു.

ജുവല്‍ ജോസഫ് എഴുതിയ കുറിപ്പ്:

സത്യം പറയാല്ലോ, ഒരു സിനിമ ഇഴകീറി വിലയിരുത്താനൊന്നും അറിയില്ല. പറയാതെ പറയുന്ന പല കാര്യങ്ങളും മനസ്സിലാവാറുമില്ല. സോ, അതിനു മുതിരുന്നില്ല.

പടം കാണുമ്ബോള്‍ മുഴുവനും ഞാനമ്മയെ കുറിച്ചോര്‍ക്കുകയായിരുന്നു.
ഈ പറയുന്ന ഞാന്‍ പ്ലസ്‌ ടു വരെ അണ്ടര്‍വെയര്‍ പോലും അലക്കിയിട്ടില്ല, ഉണ്ടപാത്രം എപ്പോഴെങ്കിലും കഴുകിവെച്ചതായി ഓര്‍ക്കുന്നില്ല, ഒരു ബെഡ്ഷീറ്റ് മാറ്റി വിരിച്ചിട്ടും കൂടിയില്ല. അമ്മ നല്ല ഒന്നാംതരമായി പാചകം ചെയ്യും. കുറ്റം പറഞ്ഞിട്ടുള്ളതല്ലാതെ, ഒരു നല്ല വാക്കു പറഞ്ഞത് ഓര്‍മ്മയിലെങ്ങുമില്ല. കളിപ്പാട്ടങ്ങളും, കഥാപുസ്തകങ്ങളും വാങ്ങിത്തരുന്ന അച്ഛനായിരുന്നെന്റെ ഹീറോ. അമ്മ എപ്പോഴും ടേക്കണ്‍ ഫോര്‍ ഗ്രാന്റഡും.

read also:മോഹന്‍ലാലിനും ശോഭനയ്ക്കും കൊടുക്കുന്നത് പാലും പഴവും; വേണ്ടെങ്കില്‍ അവര്‍ തട്ടിക്കളയും!! രമേഷ് പിഷാരടി പറയുന്നു

പ്ലസ്‌ ടു കഴിഞ്ഞു ചെന്നൈയില്‍ പഠിക്കാന്‍ പോയി. മൂന്നു മാസം ഇഡ്ഡലിയും, പൊങ്കലും തിന്ന് അവശനായി വീട്ടിലെത്തിയപ്പോള്‍, അമ്മ തേങ്ങാക്കൊത്തിട്ട ബീഫ് വരട്ടിയതുണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. പാതിരാത്രിക്കതും കൂട്ടി ചോറുണ്ടിട്ട് ഞാനമ്മയ്ക്കു കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്തു, താങ്ക്‌സ് പറഞ്ഞു. അന്നെന്റമ്മ സന്തോഷം കൊണ്ടു കരഞ്ഞു. അതാണ് ഞാനവര്‍ക്കു കൊടുത്ത ആദ്യത്തെ അക്നോളെഡ്ജ്‌മെന്റ്.
അമ്മയുടെ കഷ്ടപ്പാടെന്താണെന്നറിഞ്ഞത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. MBBS കഴിഞ്ഞ സമയത്ത് അമ്മക്കൊരു സര്‍ജറി വേണ്ടി വന്നു. അതിന്റെ കാര്യം വേറൊരു കഥയാണ്. കനത്ത ബ്ലീഡിങ്ങുമായി ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കുറേക്കാലം മിണ്ടാതിരുന്ന്, അവസാനം തലകറങ്ങി എഴുന്നേല്‍ക്കാന്‍ വയ്യാതായപ്പോഴാണ് ഞങ്ങളറിയുന്നത്.
എന്തായാലും, അമ്മയ്ക്കു കുറച്ചു കാലത്തെ റെസ്റ്റ് വേണ്ടിവന്നു. അന്നത്തെ അവസ്ഥയില്‍ വീട്ടുജോലികള്‍ മുഴുവനും അനിയത്തിയുടെ തലയിലേക്കു മാറേണ്ടതായിരുന്നു; അവളപ്പോള്‍ മംഗലാപുരത്തു പഠിക്കുകയല്ലായിരുന്നെങ്കില്‍.

അങ്ങനെയത് ആണുങ്ങളായ എന്റെയും, ചാച്ചന്റെയും കയ്യിലായി. ചാച്ചന്‍ തുണിയലക്ക്, വീടു വൃത്തിയാക്കല്‍ എന്നിവ, ഞാന്‍ അടുക്കളയില്‍.
MBBS രണ്ടാം വര്‍ഷം മുതലൊക്കെ അത്യാവശ്യം ഫിറ്റായിരുന്ന ഒരാളാണ് ഞാന്‍. സ്ഥിരമായി ബാഡ്മിന്റണ്‍ കളിച്ചിരുന്നു, മിക്കവാറും ജിമ്മിലും പോവും. പക്ഷേ ആ ഒരു മാസമാണ് ‘പണിയെടുത്തു നടുവൊടിയുക’ എന്നാലെന്താണെന്ന് എനിക്കു മനസ്സിലായത്. ജീവിതത്തിലതിനു മുമ്ബോ ശേഷമോ, അത്രയും ക്ഷീണിച്ച സമയമുണ്ടായിട്ടില്ല. ഇതൊക്കെ കൊണ്ടങ്ങു നന്നായെന്നല്ല. ഇപ്പോഴും, ഭക്ഷണമുണ്ടാക്കുന്നതും, പാതി പാത്രം കഴുകുന്നതുമൊതൊഴിച്ചാല്‍ വീട്ടിലെ ഭൂരിഭാഗം പണിയും ചെയ്യുന്നതു ഭാര്യയാണ്.
പറഞ്ഞുവന്നത്, ഇതൊരു സിനിമയായിട്ടു തോന്നിയില്ല. ഇതാണു റിയാലിറ്റി. ഇതാണു മഹത്തായ ഭാരതീയ അടുക്കള. പുരുഷന്റെ ‘വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള’ വഴികള്‍ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്. പാട്രിയാര്‍ക്കിയുടെ ശക്തിദുര്‍ഗം. ഒരു പുരുഷനീ പടം സ്വല്പമെങ്കിലും കുറ്റബോധമില്ലാതെ കാണാന്‍ സാധിച്ചാല്‍, ഒന്നുകില്‍ അയാള്‍ പാട്രിയാര്‍ക്കി അന്ധനാക്കിയ ഒരു ഭൂലോക ഊളയാണ്. അല്ലെങ്കില്‍ ഭയങ്കര കിടുവാണ്.

എന്തായാലും, Jeo Baby നിങ്ങള്‍ പൊളിയാണ്. ഉപരിപ്ലവമായ പുരോഗമനം പറയാത്തതിനും, അടുക്കളക്കപ്പുറത്തേക്കും നീളുന്ന പാട്രിയാര്‍ക്കിയെ അഡ്ഡ്രസ് ചെയ്തതിനും, സ്ത്രീയെ ദുര്‍ഗുണപരിഹാരശാലയാക്കാത്തതിനും പ്രത്യേകം സ്നേഹം.
എല്ലാവരും കണ്ടിരിക്കേണ്ട പടം.

shortlink

Related Articles

Post Your Comments


Back to top button