CinemaGeneralLatest NewsMollywoodNEWSVideos

മികച്ച പ്രകടനവുമായി ജയസൂര്യ ; വെള്ളത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് 'വെള്ളം'

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കുന്ന താരത്തിന്റെ പുതിയ ചിത്രമായ വെള്ളത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വെള്ളം എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ‘വെള്ളം’.ചിത്രം ജനുവരി 22ന് തിയേറ്ററുകളിലെത്തും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്.

സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ.സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു.

ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button