CinemaGeneralMollywoodNEWS

തിരക്കഥ ആവശ്യപ്പെടാതെ ഞാൻ അഭിനയിച്ച ആ സിനിമ എന്റെ ജീവിതത്തിലെ അത്ഭുതമായി : മനോജ് കെ ജയൻ

അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു

അഭിനയിച്ചതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാക്കിയ നടനാണ് മനോജ് കെ ജയൻ. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കഥാപാത്രത്തെക്കുറിച്ച് മനസ്സു തുറക്കുന്ന മനോജ് കെ ജയൻ മലയാളത്തിൽ ഇനിയും വ്യത്യസ്തമായ റോളുകൾ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

“ദിഗംബരൻ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ ശരിക്കും ഞാൻ പേടിച്ചു പോയി. എന്തൊരു കഥാപാത്രമാണത്. നമ്മുടെ സമൂഹത്തിനു പെട്ടെന്ന് റിലേറ്റു ചെയ്യാൻ പറ്റുന്ന കഥാപാത്രമല്ലത്. ഇങ്ങനെയൊരാൾ ഇവിടെ ഉണ്ടായിരുന്നു എന്ന രീതിയിൽ പ്രേക്ഷകരെ അത് അടിച്ചു ഏൽപ്പിക്കണം എന്നാലേ അതിനു പൂർണ്ണത വരൂ. ഞാൻ അത്ര റിസ്ക് എടുത്തു ചെയ്ത കഥാപാത്രമാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു രഹസ്യം എന്തെന്നാൽ ഇതിന്റെ തിരക്കഥ ഞാൻ വായിച്ചു പോലും നോക്കിയിട്ടില്ല എന്നതാണ്. അഭിനയിക്കും മുൻപ് നേരത്തെ ഒരു സീൻ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് ‘അനന്തഭദ്രം’. അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു. തിരക്കഥ ഫുൾ വായിച്ചു വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളുടെ റിസൾട്ട് അത്ര മികച്ചതായിട്ടുമില്ല”. പക്ഷെ ബ്ളാക്ക് മാജിക് ഒക്കെ വശമുള്ള ‘ദിഗംബരൻ’ എന്ന കഥാപാത്രം എനിക്ക് വലിയ പേരുണ്ടാക്കി തന്നു”. മനോജ് കെ ജയൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button